KeralaNEWS

സാമൂഹികനീതിയുടെ വിജയം; സുപ്രീംകോടതി വിധി എന്‍.എസ്.എസ് നിലപാട് ശരിവയ്ക്കുന്നത്: സുകുമാരന്‍ നായര്‍

കോട്ടയം: മുന്നാക്ക സംവരണം ശരിവച്ചുള്ള സുപ്രീംകോടതി വിധി എന്‍.എസ്.എസ് നിലപാട് ശരിവയ്ക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സാമ്പത്തിക അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും സംവരണമെന്നതാണ് എന്‍.എസ്.എസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

”ജാതി സംവരണം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ജാതിയുടെ പേരില്‍ സംവരണം ലഭിക്കുന്നത് സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരാണ്. പാവപ്പെട്ടവര്‍ക്ക് ഒന്നും ലഭിക്കുന്നില്ല. നായര്‍ സമുദായത്തിനു മാത്രമല്ല. മുഴുവന്‍ ജനങ്ങള്‍ക്കും സംവരണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. സാമ്പത്തിക അടിസ്ഥാനത്തിലാകണം സംവരണം നല്‍കേണ്ടത്. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. ഇത് സാമൂഹികനീതിയുടെ വിജയമാണ്” -സുകുമാരന്‍ നായര്‍ പറഞ്ഞു.

Signature-ad

തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10% മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയ നടപടിയാണ് സുപ്രീംകോടതി ശരിവച്ചത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103 ാം ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. 103 ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിഗണിച്ചത്.

Back to top button
error: