എന്നാല്‍, വാണിജ്യാവശ്യത്തിന് ഇത് പറ്റില്ലെന്നും അധികൃതര്‍ വിവരിച്ചു.ക്രിസ്‌മസ് ട്രീ ഉള്‍പ്പെടെയുള്ള ഇസ്ലാം ഇതര മതങ്ങളുടെ അടയാളങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യാനോ രാജ്യത്തേക്ക് വാണിജ്യത്തിനായി കടത്തി കൊണ്ടുവരാനോ നിയമം അനുവദിക്കുന്നില്ല.ഈ സാഹചര്യത്തിലാണ് സൗദി കസ്റ്റംസ് – നികുതി – സകാത്ത് അതോറിറ്റിയുടെ വിശദീകരണം.
നേരത്തെ സൗദിയുടെ ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്‌ക) രാജ്യത്ത് ക്രിസ്‌മസ് ട്രീ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു.
കുവൈത്തിലും സമാനമായ സംഭവം നടന്നിരുന്നു.ശരീഅത്ത് നിയമത്തിനെതിരെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് നേരത്തെ കുവൈത്തിലെ മാളില്‍ സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ അധികൃതര്‍ നീക്കം ചെയ്തിരുന്നു. ക്രിസ്മസ് ട്രീ സ്ഥാപിച്ചത് ഇസ്‌ലാമിനും ശരീഅത്ത് നിയമത്തിനും കുവൈത്തിന്റെ പാരമ്പര്യത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പൗരന്മാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മാളിൽ സ്ഥാപിച്ചിരുന്ന ക്രിസ്തുമസ് ട്രീ നീക്കം ചെയ്തത്.