കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില ഏകീകരണം നടപ്പിലാക്കി.
സ്വര്‍ണ വ്യാപാര മേഖലയില്‍ ഉപയോക്താക്കളുടെ താത്പര്യ സംരക്ഷണം മുന്‍നിര്‍ത്തി ബാങ്ക് റേറ്റിനെ അടിസ്ഥാനമാക്കിയാണ് സ്വര്‍ണ വില ഏകീകരണം നടപ്പിലാക്കിയത്.
ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ന്യായമായ വിലയില്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
അതേസമയം കേരളത്തെ മാത്യകയാക്കി രാജ്യത്തെ എല്ലായിടത്തും സ്വര്‍ണത്തിന്റെ വില്പനവില ഏകീകരിക്കണമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് ആവശ്യപ്പെട്ടു.