Breaking NewsNEWS
ശബരിമല മുന്‍ തന്ത്രി കണ്ഠര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം അന്തരിച്ചു
ചെങ്ങന്നൂര്‍: ശബരിമല മുന്‍ തന്ത്രി, അന്തരിച്ച താഴ്മണ്‍ മഠം കണ്ഠര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം (87) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് മുണ്ടന്‍കാവ് താഴ്മണ്‍ മഠത്തില്‍.
അയ്യപ്പ ഭക്തര്‍ക്ക് മാതൃതുല്യയുമായിരുന്ന ദേവകി അന്തര്‍ജനമാണ് ശബരിമല പ്രക്ഷോഭത്തിന് ആദ്യം അറസ്റ്റ് വരിച്ചവരിലൊരാള്.
മക്കള്‍: തന്ത്രി കണ്ഠര് മോഹനര്, മല്ലിക അന്തര്‍ജനം (ഫെഡറല്‍ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ), ദേവികാദേവി അന്തര്‍ജനം. മരുമക്കള്‍: ആശാ മോഹനര്, എം.എസ്.രവി നമ്പൂതിരി (റിട്ട. ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസ്), പരേതനായ ഈശ്വരന് നമ്പൂതിരി (ഫെഡറല്‍ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്).