CrimeNEWS

മ്യൂസിയം കേസ് പ്രതി സന്തോഷ് കൊടുംക്രിമിനല്‍; കത്തിചൂണ്ടി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാനും ശ്രമിച്ചു

തിരുവനന്തപുരം: മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിനെത്തിയ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതി സന്തോഷ് വിദ്യാര്‍ഥിനിയെ കത്തിചൂണ്ടി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

അന്ന് പേരൂര്‍ക്കട പോലീസ് പീഡനശ്രമത്തിന് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഈ സംഭവത്തില്‍ ശേഖരിച്ച വിരലടയാളം ഇയാളുടേതുമായി ഒത്തുനോക്കിയണ് പ്രതിയെ തിരിച്ചറിഞ്ഞത്. 2021 ഡിസംബര്‍ 19 ന് കുറവന്‍കോണത്തെ വീട്ടിലാണ് പീഡനശ്രമം ഉണ്ടായത്.

Signature-ad

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പരിശീലനം നടത്തയിരുന്ന നാലു വിദ്യാര്‍ഥിനികള്‍ താമസിച്ചിരുന്ന വീട്ടില്‍ കയറിയാണ് ഇയാള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയുടെ വായ് പൊത്തിപ്പിടിച്ച് കത്തി വീശി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കത്തി വീശിയപ്പോള്‍ പെണ്‍കുട്ടിയുടെ കൈ മുറിഞ്ഞിരുന്നു.

ബഹളം കേട്ട് അടുത്ത മുറിയിലുള്ളവര്‍ ഓടിവന്നപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടികള്‍ പൊലീസില്‍ വിശദമായ മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ സന്തോഷിന്റെ ദൃശ്യങ്ങള്‍ കണ്ട് പെണ്‍കുട്ടികള്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ജയിലിലുള്ള സന്തോഷിനെ ഈ കേസിലും കസ്റ്റഡിയിലെടുത്ത് തെളിവെടുക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മലയന്‍കീഴ് സ്വദേശിയായ സന്തോഷ്. മ്യൂസിയം കേസില്‍ അറസ്റ്റിലായതോടെ ഇയാളെ ജോലിയില്‍നിന്നു പുറത്താക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

 

Back to top button
error: