കോഴിക്കോട്: പയ്യോളിയില്‍ യുവാവ് മര്‍ദനമേറ്റു മരിച്ചത് മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കംമൂലം. അടിപിടിയില്‍ ഗുരുതരമായി പരുക്കേറ്റ പള്ളിക്കര സ്വദേശി കുനിയില്‍ കുളങ്ങര സഹദ് ആണ് മരിച്ചത്. പയ്യോളിയില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്.
മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് നാട്ടുകാരായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. പയ്യോളി സ്വദേശികളായ, അലി, ഷൈജല്‍, ഇസ്മായില്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
പയ്യോളി ഹൈസ്കൂളിന് സമീപത്തെ തട്ടുകടയില്‍ വെച്ചാണ് സംഭവമുണ്ടാകുന്നത്. സഹദിനെ ആദ്യം കൊയിലാണ്ടി താലൂക് ആശുപത്രിയിലാണ് എത്തിച്ചത്. പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.