NEWS

ലഹരിക്കടത്ത്;ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് എറണാകുളം ജില്ലയിലും ഏറ്റവും കുറവ് പേര്‍ പിടിയിലായത്  പത്തനംതിട്ടയിലും

തിരുവനന്തപുരം:  ഒക്ടോബര്‍ ഒന്നുമുതൽ നവംബര്‍ ഒന്നുവരെയുള്ള കാലയളവില്‍ ലഹരികടത്തുമായി ബന്ധപ്പെട്ട് 3071 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് കേരള പൊലീസ്.
ഇതിൽ ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് എറണാകുളം ജില്ലയിലും ഏറ്റവും കുറവ് പേര്‍ പിടിയിലായത്  പത്തനംതിട്ടയിലുമാണ്.
എറണാകുളം ജില്ലയില്‍ 409 പേരും കോട്ടയത്ത് 390 പേരും ആലപ്പുഴയില്‍ 308 പേരുമാണ് ഈ കാലയളവില്‍ അറസ്റ്റിലായത്. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ്. ഏറ്റവും കുറവ് പേര്‍ പിടിയിലായത് (15) പത്തനംതിട്ടയിലും.
മലപ്പുറത്ത് 241 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ എം.ഡി.എം.എ പിടിച്ചെടുത്തത് (920.42 ഗ്രാം) തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ 536.22 ഗ്രാമും കാസര്‍ഗോഡ് ജില്ലയില്‍ 80.11 ഗ്രാമും എം.ഡി.എം.എ പിടികൂടി. കൊല്ലം ജില്ലയില്‍ 69.52 ഗ്രാമും കോഴിക്കോട് ജില്ലയില്‍ 48.85 ഗ്രാമും എറണാകുളം ജില്ലയില്‍ 16.72 ഗ്രാമും എം.ഡി.എം.എയും പിടിച്ചെടുത്തു. ഇതേ കാലയളവില്‍ തന്നെ കണ്ണൂര്‍ ജില്ലയില്‍ 9.42 ഗ്രാമും തൃശൂര്‍ ജില്ലയില്‍ 6.71 ഗ്രാമും എം.ഡി.എം.എ പിടികൂടി.

അതേസമയം ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത് (92.49 കിലോ) കോട്ടയം ജില്ലയില്‍ നിന്നാണ്. തൃശൂര്‍ ജില്ലയില്‍ 21.83 കിലോയും മലപ്പുറം ജില്ലയില്‍ 18.98 കിലോയും കഞ്ചാവും പിടിച്ചെടുത്തെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: