NEWS

പെരിന്തല്‍മണ്ണയില്‍ 11 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

മലപ്പുറം :പെരിന്തല്‍മണ്ണയില്‍ 11 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.

പെരിന്തല്‍മണ്ണ കീ ഗ്യാലറി നടത്തുന്ന ഏലംകുളം സ്വദേശി പട്ടുകുത്ത് വീട്ടില്‍ കുഞ്ഞുമുഹമ്മദ് മകന്‍ മുഹമ്മദ് സുഹൈര്‍ ആണ് എക്സൈസിന്റെ പിടിയിലായത്.

പെരിന്തല്‍മണ്ണ പട്ടാമ്ബി റോഡില്‍ വച്ച്‌ ഇന്നലെ രാത്രി 10 മണിക്ക് മയക്കുമരുന്ന് കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.11 ഗ്രാം എംഡിഎംഎ ആണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
പെരിന്തല്‍മണ്ണ ടൗണിലുള്ള വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പ്പന വ്യാപകമായതായി നഗരസഭാ അധികാരികളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും ക്ലബ്ബുകളില്‍ നിന്നും പരാതി ലഭിച്ചിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

Back to top button
error: