NEWS

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിലിനായി പഠനം

കൊച്ചി:തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിലിനായി പഠനം.
ഇതിനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ (കെ.എം.ആര്‍.എല്‍) നേതൃത്വത്തില്‍ സമഗ്ര പദ്ധതി തയാറാക്കും.

അടുത്തവര്‍ഷം മാര്‍ച്ചില്‍ പഠനം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ശേഷം വിശദ പദ്ധതി രൂപരേഖ തയാറാക്കും. മെട്രോ പദ്ധതികളുടെ മുന്നൊരുക്കപ്രവര്‍ത്തനങ്ങളുമുണ്ടാകും. ഇരുനഗരത്തിലെയും മേയര്‍മാരോട് പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പിന്തുണ തേടി.

ഏത് മെട്രോ സംവിധാനമാണ് വേണ്ടതെന്ന് തീരുമാനിക്കുന്നതില്‍ യാത്രക്കാരുടെ എണ്ണം പ്രധാനഘടകമായിരിക്കും. മെട്രോ നിയോ, മെട്രോ ലൈറ്റ് എന്നിങ്ങനെ പല സംവിധാനങ്ങള്‍ പ്രചാരത്തിലുണ്ട്. സാധാരണ മെട്രോക്ക് ഒരു കിലോമീറ്റര്‍ നിര്‍മാണത്തിന് 200 കോടിയോളം ചെലവാകും. ലൈറ്റ് മെട്രോയുടെ ചെലവ് കിലോമീറ്ററിന് 150 കോടിയും മെട്രോ നിയോക്ക് 60 കോടിയുമാണ്.

 

 

ഇരുനഗരത്തിനും അനുയോജ്യമാകുക ഏത് മെട്രോ സംവിധാനമാണെന്ന് വിലയിരുത്തിയ ശേഷമാകും നിർമ്മാണം.

Back to top button
error: