മഞ്ചേരി:ഐ ലീഗിലെ നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള എഫ്‌സിയുടെ ഹോം മത്സരങ്ങള്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും.ഏഴ് മത്സരങ്ങളാണ് ഇവിടെ നടക്കുക.
ആദ്യ മത്സരം കഴിഞ്ഞ വര്‍ഷത്തിലെ രണ്ടാം സ്ഥാനക്കാരായ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്ങുമായിട്ടാണ്. നവംബര്‍ 12ന് വൈകുന്നേരം 4:30നാണ് കിക്കോഫ്.
ആറ് മത്സരങ്ങള്‍ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം വേദിയാവും. കോവിഡിനു ശേഷം ആദ്യമായിട്ടാണ് കാണികളെ അനുവദിച്ചു കൊണ്ട് ഐ ലീഗ് ഹോം എവേ മത്സരങ്ങള്‍ നടക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷവും തുടര്‍ച്ചയായി ഐ ലീഗ് കിരീടം നേടിയ ഗോകുലം ഈ പ്രാവശ്യം കാമറൂണ്‍ കോച്ച് റിച്ചാര്‍ഡ് ടോവയുടെ ശിക്ഷണത്തിലാണ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഐസ്വാള്‍ എഫ് സി, റിയല്‍ കാശ്മീര്‍, ശ്രീനിധി എഫ് സി, കെങ്കേരെ എഫ് സി, സുദേവ ഡല്‍ഹി എഫ് സി, രാജസ്ഥാന്‍ യുണൈറ്റഡ് എഫ് സി, റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി, ട്രാവു എഫ് സി, ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ് സി എന്നിവയാണ് മറ്റു ഐ ലീഗ് ക്ലബ്ബുകള്‍.