അമൃത്‌സര്‍: അമൃത്‌സറിലെ പെട്രോൾ പമ്പ് കൊള്ളയടിക്കാൻ വന്ന കള്ളന്മാരില്‍ ഒരാളെ സുരക്ഷ ജീവനക്കാരന്‍ വെടിവെച്ച് കൊന്നു. ഒപ്പമുണ്ടായിരുന്ന മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. മാലിയ വില്ലേജില്‍ നടന്ന സംഭവത്തില്‍ അമൃത്സർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമൃത്സറിലെ മാലിയ ഗ്രാമത്തിലെ പെട്രോൾ പമ്പിൽ രണ്ടുപേര്‍ മോഷണത്തിനായി എത്തി. ഇവിടെയുണ്ടായിരുന്ന സുരക്ഷ ഗാർഡ് മോഷ്ടാക്കളെ വെടിവച്ചു, അവരിൽ ഒരാള്‍ തല്‍സ്ഥാനത്ത് തന്നെ കൊല്ലപ്പെട്ടു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് അമൃത്‌സർ ഡിഎസ്പി ഗുർമീത് സിംഗ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
This is footage of a petrol pump near Jandialaguri in punjab were robbers were shot dead by security guard.. Law and order situation is worse under @BhagwantMann govt. pic.twitter.com/4ua1cZlo0R
— HARMILAP GREWAL (@GARRY2070) October 31, 2022
പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. വീഡിയോയില്‍ ബൈക്കിലെത്തിയ രണ്ട് കവർച്ചക്കാരിൽ ഒരാൾ മുഖംമൂടി ധരിച്ച് മോഷണത്തിന് ശ്രമിക്കുന്നതാണ് കാണുന്നത്. ഇത് കണ്ടാണ് സെക്യൂരിറ്റി ഗാര്‍ഡ് വെടിവച്ചത്. ഇതോടെ കവർച്ചക്കാരില്‍ ഒരാള്‍ സംഭവസ്ഥലത്ത് വീഴുന്നതും മറ്റൊരാൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതും കാണാം. അതിനിടെ, ദില്ലിയില്‍ ഞായറാഴ്ച അജ്ഞാതരുടെ മോഷണശ്രമം ചെറുക്കുന്നതിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. നരേല റെയിൽവേ സ്‌റ്റേഷനു സമീപം രണ്ടു കവർച്ചക്കാർ 53 കാരന്റെ ബാഗ് മോഷ്‌ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.