തിരുവനന്തപുരം: സംസ്ഥാനത്ത് ജയ അരി ഉടനെ കിട്ടില്ലെന്നും ആന്ധ്രയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ജയ അരി കിട്ടാന്‍ നാല് മാസമെടുക്കുമെന്നും ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവു മന്ത്രി.
സംസ്ഥാന ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിന്‍റെ അധ്യക്ഷതയില്‍ ഇന്ന് തിരുവനന്തപുരത്ത്
ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം കടല, വന്‍പയര്‍, മല്ലി എന്നീ ഉത്പന്നങ്ങള്‍ വില കുറച്ച് തരാമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി. ജയ അരി അടക്കം ആറ് ഭക്ഷ്യ ഉത്‌പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് എടുത്ത് ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആര്‍ അനിലും വ്യക്തമാക്കി.