പട്ന: ബീഹാറിലെ വിവിധ ജില്ലകളിലായി ഞായറാഴ്ച മുതല്‍ നടന്നുവരുന്ന ഛത് പൂജ ആഘോഷത്തിനിടെ നദികളിലും ജലാശയങ്ങളിലുമായി 19 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ മുങ്ങിമരിച്ചു.
പട്ന, മുസാഫര്‍പൂര്‍, സഹര്‍സ, സുപൗള്‍, ഭഗല്‍പൂര്‍, മധുബാനി, പൂര്‍ണിയ തുടങ്ങിയ ജില്ലകളിലാണ് അപകടം നടന്നത്.
സൂര്യദേവനും സഹോദരി ഛത്തി മായയ്ക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന പുരാതന ഹിന്ദു ആഘോഷമാണ് ഛത്ത് പൂജ. ഇത് സൂര്യ ഷഷ്ഠി എന്നും അറിയപ്പെടുന്നു, ബീഹാർ, ഒഡീഷ, ജാർഖണ്ഡ്, യുപി, പശ്ചിമ ബംഗാൾ, നേപ്പാളിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇത് വളരെ പ്രധാനമാണ്.
മുട്ടോളം വെള്ളത്തിൽ നിന്നുകൊണ്ട് സൂര്യനെ പ്രാർത്ഥി ക്കുക, പ്രത്യേക പ്രസാദം ഉണ്ടാക്കുകയും പങ്കിടുകയും ചെയ്യുക, പ്രണാമം നടത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ആചാരങ്ങൾ.