CrimeNEWS

മോഷ്ടിച്ച ബൈക്കുമായി ഉടമയുടെ മുന്നില്‍; പിടിച്ച് പോലീസിനെ ഏല്‍പ്പിച്ച പ്രതി ചാടിപ്പോയി!

കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി യുവാക്കള്‍ എത്തിയത് ഉടമയുടെ മുന്നില്‍. പോലീസില്‍ പരാതി നല്‍കി മടങ്ങുകയായിരുന്ന ഉടമയ്ക്ക് അങ്ങനെ നഷ്ടപ്പെട്ട ബൈക്ക് അപ്രതീക്ഷിതമായി തിരിച്ചുകിട്ടി. കോഴിക്കോട് തിരുവണ്ണൂരിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭങ്ങള്‍ നടന്നത്.

ശനിയാഴ്ച രാത്രിയാണ് കടലുണ്ടി പഞ്ചായത്തംഗമായ പ്രവീണിന്റെ ബൈക്ക് കോഴിക്കോട് നഗരത്തിലെ കോട്ടുളിയില്‍ വെച്ച് മോഷണം പോയത്. ഞായറാഴ്ച രാവിലെ തന്നെ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. വാഹനത്തിന്റെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെടുന്നു. ഉടന്‍ സുഹൃത്തുക്കളോടൊപ്പം കാറില്‍ കടലുണ്ടിയിലേക്ക്. ഇടയ്ക്ക് ഇന്ധനം നിറയ്ക്കാനായി തിരുവണ്ണൂരിലെ പെട്രോള്‍ പമ്പില്‍ കയറി. പമ്പില്‍ എത്തിയതും പിറകില്‍ നിന്ന് അതിവേഗം വന്ന ഒരു ബൈക്ക് പെട്രോള്‍ അടിക്കാനായി കാറിന്റെ മുന്നില്‍ കയറുന്നു. നഷ്ടപ്പെട്ട ബൈക്ക് പ്രവീണിന്റെ തൊട്ടുമുന്നില്‍.

Signature-ad

സുഹൃത്തുക്കളുടെ സഹായത്തോടെ ബൈക്ക് തടഞ്ഞു വെച്ചെങ്കിലും പ്രധാന പ്രതി ഓടി രക്ഷപ്പെട്ടു. എന്തായാലും ബൈക്ക് പ്രവീണിന് തിരിച്ചു കിട്ടി. പിടിയിലായ പ്രതികളിലൊരാളെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍, കോടതി റിമാന്‍ഡ് ചെയ്ത ഈ പ്രതി ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെ ചാടിപ്പോയത് മറ്റൊരു കഥ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: