CrimeNEWS

ഭക്ഷണം കഴിക്കാന്‍ കൈവിലങ്ങൂരി; ബൈക്ക് മോഷണക്കേസിലെ പ്രതി പോലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടു

കോഴിക്കോട്: ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോയ ബൈക്ക് മോഷണക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. കല്ലായ് മഞ്ഞളപറമ്പില്‍ ഹൗസില്‍ മുഹമ്മദ് റിയാസ് (23) ആണ് ഹോട്ടലിലേക്ക് കൊണ്ടുപോകുന്നതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പോലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.

ഹോട്ടലിനടുത്തുവെച്ച് ഭക്ഷണം കഴിക്കാന്‍ കൈയിലെ വിലങ്ങ് അഴിച്ചുമാറ്റിയ അവസരത്തില്‍ പ്രതി രക്ഷപ്പെടുകയായിരുന്നു.

Signature-ad

ബൈക്ക് മോഷണക്കേസില്‍ പ്രതിയായ ഇയാളെ ഞായറാഴ്ച മാങ്കാവ് പെട്രോള്‍ പമ്പിനടുത്തുവെച്ച് ബൈക്കടക്കം മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടുകയായിരുന്നു. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: