തൃശൂര്‍: കുന്നംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ കമ്മറ്റിയംഗവും കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറിയുമായ കേച്ചേരി സ്വദേശി സൈഫുദ്ദീനാണ് വെട്ടേറ്റത്.
ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ സൈഫുദ്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സൈഫുദീനെ ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.