NEWS

കണ്ണൂരിലേക്കുള്ള വിമാനം ഷാര്‍ജയില്‍നിന്ന് പുറപ്പെട്ടത് ആറര മണിക്കൂര്‍ വൈകി

ഷാര്‍ജ: കണ്ണൂരിലേക്കുള്ള വിമാനം ഷാര്‍ജയില്‍നിന്ന് പുറപ്പെട്ടത് ആറര മണിക്കൂര്‍ വൈകി. രാവിലെ എട്ടിന് പുറപ്പെടേണ്ട വിമാനം ഉച്ചക്ക് 2.30ഓടെയാണ് പുറപ്പെട്ടത്.

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX 746 വിമാനമാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.

പുലര്‍ച്ച നാല് മുതല്‍ യാത്രക്കാര്‍ ഷാര്‍ജ വിമാനത്താവളത്തില്‍ എത്തിയിരുന്നു. എട്ട് മണിയായിരുന്നു സമയമെങ്കിലും 9.45ന് പുറപ്പെടുമെന്ന് ആദ്യം അറിയിച്ചു. ഇതിന് ശേഷം മൂന്ന് തവണ സമയം മാറ്റി. 11 മണിയോടെ യാത്രക്കാരെ വിമാനത്തില്‍ എത്തിക്കാന്‍ ബസില്‍ കയറ്റി. എന്നാല്‍, അരമണിക്കൂര്‍ ബസില്‍ ഇരുത്തിയ ശേഷം തിരിച്ചിറക്കുകയായിരുന്നു.

 

 

സ്ത്രീകളും കുട്ടികളും അടക്കം 150 ലേറെ യാത്രക്കാരുണ്ടായിരുന്നു. മറ്റു രാജ്യങ്ങളില്‍ നിന്ന് ട്രാന്‍സിസ്റ്റ് യാത്രക്കായി എത്തിയവരും കുടുങ്ങി. അടിയന്തരമായി നാട്ടിലെത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സാങ്കേതിക പിഴവാണെന്നായിരുന്നു അറിയിപ്പ് ലഭിച്ചത്. കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ ഉദ്യോഗസ്ഥരാരും എത്തിയില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. ഒടുവില്‍ ഉച്ചക്ക് 2.30ഓടെയാണ് വിമാനം പുറപ്പെട്ടത്.

Back to top button
error: