NEWS

തെരുവുനായയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് പിടിയില്‍ 

മുംബൈ :തെരുവുനായയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് പിടിയിൽ.മുംബൈയിലാണ് സംഭവം.
ഇരുപത്തഞ്ചുകാരനായ ആകാശ് ആണ് അറസ്റ്റിലായത്. ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്യുകയാണ് ഇയാള്‍.

ശനിയാഴ്ച രാത്രി ഹീറ പന്ന മാളില്‍ വെച്ചാണ് സംഭവം നടന്നത്. മാളിന്റെ  പിറകുവശത്തുവച്ചാണ് യുവാവ് തെരുവുനായയെ പിടിച്ചുവച്ച്‌ ലൈംഗികമായി പീഡിപ്പിച്ചത്.

 

Signature-ad

ഈ സമയത്ത് ഇതുവഴി കടന്നുപോയ ഒരാളാണ് സംഭവം കണ്ടത്. മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ ബോംബേ ആനിമല്‍ റൈറ്റ്‌സിന് ഇയാൾ ഇതിന്റെ വിഡിയോ പകര്‍ത്തി അയച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു.തുടര്‍ന്ന് എന്‍.ജി.ഒ അംഗമായ മിനു സേത്തും മറ്റൊരു മൃഗസംരക്ഷണ പ്രവര്‍ത്തകനും പൊവായ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

 

ആറു മാസം പ്രായമുള്ള നായയെയാണ് യുവാവ് പീഡിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മുന്‍പും പലതവണ ഇയാള്‍ തെരുവുനായ്ക്കളെ പീഡിപ്പിച്ചതായും പരാതിയുണ്ട്. ഇതിന്റെ വിഡിയോ പകര്‍ത്തി മറ്റൊരു ഡെലിവറി ബോയ് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ എന്‍.ജി.ഒയ്ക്ക് ലഭിച്ചിരുന്നു.

 

 

കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് വച്ച്‌ നൂരി എന്നു പേരുള്ള പട്ടിയെ ഒരാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു. പീഡനത്തിനു പുറമെ പട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വടി കുത്തിക്കയറ്റുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Back to top button
error: