ദില്ലിയിലെ വായു മലീകരണം അപകടകരമായ അവസ്ഥയിൽ തുടരുന്നു. വായു നിലവാര സൂചിക 350 നും 400 നും ഇടയിൽ. കാറ്റിന്റെ വേഗത കുറഞ്ഞതും സമീപ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമാണ് അന്തരീക്ഷ മലിനീകരണ തോത് ഉയരാൻ കാരണം.
ദീപാവലിക്ക് ശേഷം ദില്ലിയിലെ അന്തരീക്ഷ മലീനീകരണ തോത് ഉയർന്നു കൊണ്ടിരിക്കുകയാണ്. തുടർച്ചയായ എട്ടാം ദിവസവും ദില്ലിയിലെ വായു നിലവാരം വളരെ മോശം അവസ്ഥയിൽ തന്നെ. ഈ മാസം 23 നാണ് ആദ്യമായി വായു ഗുണനിലവാര സൂചിക ഏറ്റവും ഗുരുതരമായ അവസ്ഥയിലെത്തിയത്.
ദില്ലിയിലെ പലയിടത്തും കഴ്ചകൾ മങ്ങി തുടങ്ങി. ദില്ലാ സർവകലാശാല പരിസരത്ത് 355 ഉം ദില്ലിക്കടുത്തുള്ള മഥുര റോഡിൽ 340 ഉം, നോയിഡയിൽ 392 ഉം എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക. നിലവിൽ രാജ്യ തലസ്ഥാനത്തെ ഉയർന്ന താപനില 31 ഉം കുറഞ്ഞ താപനില 14 ഡിഗ്രിയുമാണ്.
ശൈത്യം കടുക്കുമ്പോൾ അന്തരീക്ഷ മലീനീകരണം ഉയരാനാണ് സാധ്യത. കാറ്റിന്റെ തീവ്രത കുറയുകയും പഞ്ചാബ്, ഹരിയാന ഉൾപ്പെടെയുള്ള സമീപ സംസ്ഥാനങ്ങളിൽ കാർഷിക വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് മലീനീകരണ തോത് ഉയരാൻ കാരണമായി. അതേ സമയം വായു മലീനീകരണ തോത് കുറയ്ക്കുന്നതിനായുള്ള പദ്ധതികൾക്ക് തുടക്കമിടാൻ ഒരുങ്ങുകയാണ് ദില്ലി സർക്കാർ.
റെഡ് ലൈറ്റ് കാണു ഗാഡി ഓഫ് എന്ന ക്യാംപയിൽ കഴിഞ്ഞ വർഷത്തേതു പോലെ ഈ വർഷവും തുടങ്ങാനാണ് ആം ആദ്മി സർക്കാരിന്റെ തീരുമാനം. എന്നാൽ റോഡ് സിഗ്നലിൽ വാഹനം നിർത്താൻ പ്രോത്‌സാഹിപ്പിക്കുന്ന റെഡ് ലൈറ്റ് ഓൺ ഗാഡി ഓഫ് പ്രചാരണത്തിനു ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന അനുമതി നൽകാത്തതിനാൽ പദ്ധതി വൈകുകയാണ്.