NEWS

നാട് കടത്തുന്നവർക്ക് കുവൈറ്റില്‍ പ്രവേശിക്കുന്നതിന് ആജീവാനന്ത വിലക്ക്

കുവൈത്ത് സിറ്റി :കുവൈറ്റില്‍ അക്രമം, മോശം പെരുമാറ്റം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെടുന്ന പ്രവാസികളെ ഉടനടി നാടു കടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

ഹവല്ലി, മഹബൂല,അബു ഖലീഫ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇത്തരം കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഈ നിര്‍ദ്ദേശം.

 

Signature-ad

 

നാടുകടത്തുന്ന പ്രവാസികളെ തിരികെ കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇവര്‍ക്ക് കുവൈറ്റില്‍ പ്രവേശിക്കുന്നതിന് ആജീവാനന്ത വിലക്ക് ഏര്‍പ്പെടുത്തും. വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും നാടുകടത്തല്‍ നടപ്പിലാക്കുക.

Back to top button
error: