NEWS

കൊട്ടാരക്കരയില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം :കൊട്ടാരക്കരയില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കക്കാട് പുത്തന്‍വീട്ടില്‍ എഴുപത്തിമൂന്നു വയസുള്ള ചെല്ലമ്മ, മകന്‍ നാല്‍പത്തിയേഴുകാരന്‍ സന്തോഷ്കുമാര്‍ എന്നിവരാണ് മരിച്ചത്.
സന്തോഷ്കുമാറിന്റെ ഭാര്യയും മകളും ഏറെനാളായി ഇവിടെ നിന്ന് മാറി താമസിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ ഇരുവരുടെയും മരണത്തില്‍ വ്യക്തത വരികയുള്ളൂ.

Back to top button
error: