NEWS

മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലം; ശ്രദ്ധിക്കേണ്ടത്

ത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുളള ഭക്ഷണശാലകളില്‍ മാംസാഹാരം ശേഖരിച്ചുവെയ്ക്കുന്നതും പാചകം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും നിരോധിച്ച്‌ ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറത്തിറക്കി.

ഈ ഉത്തരവ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ നടപ്പാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ളാഹ മുതല്‍ സന്നിധാനം വരെയുളള ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം 2004 ലെ ഗ്യാസ് സിലിണ്ടര്‍ റൂള്‍സ് 44 (ബി) (1) പ്രകാരം അഞ്ച് ആയി നിജപ്പെടുത്തിയും, ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി പൊതു സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നത് നിരോധിച്ചും കളക്ടര്‍ ഉത്തരിവിട്ടുണ്ട്. ഈ ഉത്തരവ് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍, പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസര്‍, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് നടപ്പാക്കേണ്ടത്.

തീര്‍ഥാടന കാലത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നതു നിരോധിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുമാണ് ഈ ഊത്തരവ് നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ടവര്‍.

തീര്‍ഥാടന കാലത്ത് അപകട സാധ്യത കണക്കിലെടുത്ത് വടശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ചിച്ചുണ്ട്. അനധികൃത വഴിയോര കച്ചവടങ്ങള്‍ നിരോധിച്ച. അതോടൊപ്പം തന്നെ പമ്ബ മുതല്‍ സന്നിധാനം വരെയുളള പാതകളില്‍ അനധികൃത വഴിയോര കച്ചവടങ്ങള്‍ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, സന്നിധാനം, പമ്ബ എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേറ്റുമാര്‍ /എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് (വെസ്റ്റ് ഡിവിഷന്‍)ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ നടപ്പാക്കണം.

 

 

ശബരിമല തീര്‍ഥാടനത്തിനോടനുബന്ധിച്ച്‌ ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിലവിവര പട്ടിക (വിവിധ ഭാഷകളിലുളളത്) തീര്‍ഥാടകര്‍ക്ക് കാണത്തക്ക വിധത്തിലും വായിക്കത്തക്ക വിധത്തിലും പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കിയും കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Back to top button
error: