NEWS

ഗവര്‍ണര്‍ രാജാവാണോ എന്ന് കെ.മുരളീധരൻ എംപി

തിരുവനന്തപുരം :ഗവര്‍ണര്‍ വി സിമാരുടെ രാജി ആവശ്യപ്പെട്ടത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യവുമായി കെ മുരളീധരന്‍ എംപി.ഈ ഗവര്‍ണര്‍ രാജാവാണോ എന്നും കെ.മുരളീധരൻ ചോദിച്ചു.
ഗവര്‍ണറോടുള്ള സമീപനത്തില്‍ യുഡിഎഫില്‍ ഭിന്നാഭിപ്രായങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. എല്ലാ വി സിമാരെയും നിയമിച്ചത് ഈ ഗവര്‍ണര്‍ തന്നെയാണ് . അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്നും കെ മുരളീധരന്‍ ചോദിച്ചു. ഗവര്‍ണര്‍ എടുത്തുചാടി പ്രവര്‍ത്തിക്കുന്നുവെന്നും, ഗവര്‍ണര്‍ രാജാവാണോ എന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒരു നയമേ ഉള്ളൂ എന്ന് പറഞ്ഞ മുരളീധരന്‍ പ്രതിപക്ഷ നേതാവിന്റെ നിലപാട് തള്ളി. പാര്‍ട്ടിക്കുള്ളില്‍ ഇതേക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സമയം കിട്ടിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

Back to top button
error: