തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം തുലാവര്‍ഷപ്പെയ്ത്ത് തുടങ്ങാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോടു കൂടിയ മഴ കേരളത്തിന്‍റെ പല ഭാഗങ്ങളിലും ലഭിക്കുന്നുണ്ട്. എന്നാല്‍ തുലാവര്‍ഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
രണ്ടു ദിവസത്തിനകം കാലവര്‍ഷം രാജ്യത്തു നിന്നു പിന്‍വാങ്ങാനും തുലാവര്‍ഷം പെയ്തു തുടങ്ങാനുമുള്ള സാഹചര്യങ്ങള്‍ അനുകൂലമാണെന്നാണ് നിലവില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.