NEWS

കോട്ടയത്ത് ബൈക്ക് ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് കോളേജ് വിദ്യാര്‍ഥി മരിച്ചു

കോട്ടയം: ബൈക്ക് ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് കോളേജ് വിദ്യാര്‍ഥി മരിച്ചു. തലയോലപ്പറമ്ബ് സ്വദേശി എബിന്‍ പീറ്റര്‍ (19) ആണ് മരിച്ചത്. ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.
 എബിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു.ഞീഴൂരിലാണ് അപകടം ഉണ്ടായത്.

Back to top button
error: