NEWS

ഉത്തര്‍ പ്രദേശില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു

ലക്നൗ:ഉത്തര്‍ പ്രദേശില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു. ശ്യാംദേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ മഹാരാജ്ഗജ് -ഗൊരഖ്പൂര്‍ റോഡില്‍ തിങ്കാളാഴ്ച രാത്രിയിലാണ് അപകടം നടന്നത്.

അജിത്, സന്നി യാദവ്, സുന്ദർ, അന്നുവ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

അജിത്, സന്നി യാദവ്, സുന്ദരം എന്നിവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. നാലുപേരും സംഭവ സ്ഥലത്തുവെച്ച്‌ മരിക്കുകയായിരുന്നു.

 

 

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഇവർ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Back to top button
error: