ന്യൂഡല്‍ഹി: മുസ്ലിം പ്രമുഖരുമായും ഡല്‍ഹിയിലെ പള്ളി ഇമാമുമായും ഉള്ള മോഹന്‍ ഭാഗവതിന്റെ കൂടിക്കാഴ്ച ചര്‍ച്ചയായതിനു പിന്നാലെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയിലും ആര്.എസ്.എസ് നേതാവിന്റെ സന്ദര്‍ശനം.
ആര്.എസ്.എസ് ദേശീയ എക്സിക്യുട്ടീവ് അംഗവും മുസ്ലിം രാഷ്ട്രീയ മഞ്ച് രക്ഷാധികാരിയുമായ ഇന്ദ്രേഷ് കുമാര്‍ ആണ് ദര്‍ഗ സന്ദര്‍ശിച്ചത്.
സമാധാനത്തിന്റേയും സാമുദായിക സൗഹാര്‍ദത്തിന്റേയും സമൃദ്ധിയുടേയും സന്ദേശം കൈമാറുകയാണ് സന്ദര്‍ശത്തിന്റെ ഉദ്ദേശമെന്നാണ് ആര്.എസ്.എസ് വാദം.