KeralaNEWS

എതിര്‍പ്പുകള്‍ തള്ളി അടൂരിന്റെ കുടുംബ വീട് പൊളിച്ച് തൈയ്‌വച്ചു

പത്തനംതിട്ട: എതിര്‍പ്പുകള്‍ തള്ളി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍െ്‌റ തറവാട് പൊളിച്ചു. പറമ്പില്‍ തെങ്ങിന്‍ തൈകളും നട്ടു. വീട് പൊളിക്കരുതെന്നും സാംസ്‌കാരിക കേന്ദ്രമായി നിലനിറുത്തണമെന്നുമുള്ള ആവശ്യം ഏറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചിരുന്നു. ഒടുവില്‍ കോടതി വിധി കുടുംബാംഗങ്ങള്‍ക്ക് അനുകൂലമായതിനെ തുടര്‍ന്നാണ് വീട് പൊളിച്ചത്. വീടിന്റെ ഇപ്പോഴത്തെ അവകാശികള്‍ വീട് പൊളിച്ചുമാറ്റാന്‍ നേരത്തെ എത്തിയപ്പോള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.

വീടിന് മുന്നില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധയോഗവും നടത്തി. യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും പങ്കെടുത്തു. വീട് സാംസ്‌ക്കാരിക വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് നാട്ടുകാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ അന്നത്തെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നല്‍കി. തുടര്‍ന്ന് വീട്ടുടമ കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങിയാണ് വീട് പൊളിച്ചത്. കുടുംബ വീടിന് സമീപം അടൂരിന്റെ വിഹിതമായി അവശേഷിച്ച 13 സെന്റ് സ്ഥലം അദ്ദേഹംഅടുത്തിടെ സര്‍ക്കാരിന് കൈമാറിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടില്ലാത്തവര്‍ക്ക് വീട് വയ്ക്കാനാണ് സ്ഥലം നല്‍കിയത്. കുടുംബ വീട് പൊളിച്ചു മാറ്റിയ സാഹചര്യത്തില്‍ ഇനിയെന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

 

 

 

 

 

 

 

 

Back to top button
error: