CrimeNEWS

ലഹരിമരുന്നിന് പണം നല്‍കിയില്ല; മകന്‍ അമ്മയുടെ കൈകള്‍ വെട്ടി, പരാതി നല്‍കാതെ അമ്മ

കണ്ണൂര്‍: ലഹരിക്കടിമയായ മകന്റെ വെട്ടേറ്റ് അമ്മയുടെ ഇരുകൈയിലും പരുക്ക്. കണ്ണൂര്‍ വടക്കെ പൊയിലൂരില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വടക്കയില്‍ വീട്ടില്‍ നിഖില്‍ രാജ്(29) ആണ് അമ്മ ജാനുവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. രാത്രി വീട്ടിലെത്തിയ നിഖില്‍ രാജ് ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പണം ചോദിച്ചു. ഇത് നല്‍കാതിരുന്നതോടെ ആണ് അമ്മയെ ആക്രമിച്ചതെന്നു നാട്ടുകാര്‍ പറഞ്ഞു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് ജാനുവിനെ പാനൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അമ്മ പരാതി നല്‍കാന്‍ തയാറാകാത്തതിനാല്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ജാനുവുമായി സംസാരിച്ചെങ്കിലും കേസ് നല്‍കില്ല എന്ന തീരുമാനത്തിലാണ് ജാനു.

Signature-ad

അതേസമയം, നിഖില്‍ രാജ് നിരന്തരമായി അമ്മയെയും അയല്‍ക്കാരെയും ഭീഷണിപ്പെടുത്താറുണ്ട് എന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരേ പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് കൊളവല്ലൂര്‍ പോലീസ് അറിയിച്ചു.

 

 

 

 

Back to top button
error: