ലക്നൗ: ശിവക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി ശിവലിംഗത്തില്‍ മൂത്രമൊഴിച്ചയാള്‍ അറസ്റ്റില്‍. സരൂര്‍പൂര്‍ സ്വദേശി മുഹമ്മദ് ഷൊയ്ബ് ആണ് അറസ്റ്റിലായത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ചയായിരുന്നു ഇയാള്‍ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി ശിവലിംഗത്തില്‍ മൂത്രമൊഴിച്ചത് എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. രാവിലെ പൂജയ്ക്കായെത്തിയ പൂജാരിമാരാണ് സംഭവം ആദ്യം അറിഞ്ഞത്. പൂജാരിമാര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നതായി കണ്ടു. അകത്തെത്തിയപ്പോള്‍ ശിവലിംഗത്തില്‍ നിന്നും ദുര്‍ഗന്ധവും ഉയരുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടനെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ലഹരിക്കടിമയാണ് ഷൊയ്ബ് എന്നാണ് പോലീസ് പറയുന്നത്. സംഭവ സമയം ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.