NEWS

ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ രൂക്ഷം;യുഎൻ സെക്രട്ടറി ജനറൽ

മുംബൈ: ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെയും ബഹുസ്വരതയുടെയും സംരക്ഷണത്തിനായി വിദ്വേഷ പ്രസംഗങ്ങളെ ശക്തമായി അപലപിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ഗുട്ടെറസ് ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചു.
 
 
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) മുംബൈയിൽ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും അക്കാദമിക് വിദഗ്ധരുടേയും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും പിന്തുണ നല്‍കുന്ന ‘കണിശമായ നടപടികള്‍’ സ്വീകരിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ആഗോള പങ്ക് പ്രയോജനപ്പെടുമെന്ന് ഗുട്ടെറസ് പറഞ്ഞു.

വൈവിധ്യങ്ങളാണ് നിങ്ങളുടെ രാജ്യത്തെ ശക്തമാക്കുന്ന സമ്ബന്നത്. ആ ധാരണ… ഗാന്ധിയുടെ മൂല്യങ്ങള്‍ പരിശീലിച്ചുകൊണ്ട് എല്ലാ ദിവസവും പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും പുതുക്കുകയും വേണം. അത് എല്ലാ ജനങ്ങളുടേയും, പ്രത്യേകിച്ച്‌ ഏറ്റവും ദുര്‍ബലരായവരുടെ അവകാശങ്ങളും അന്തസ്സും സുരക്ഷിതമാക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നതിലൂടെയാവണം. ബഹുസാംസ്‌കാരിക, ബഹുമത, ബഹുവംശീയ സമൂഹങ്ങളുടെ മഹത്തായ മൂല്യവും സംഭാവനകളും അംഗീകരിച്ചുകൊണ്ട് വിദ്വേഷ പ്രസംഗങ്ങളെ അസന്നിഗ്ദ്ധമായി അപലപിക്കണമെന്നും ഗുട്ടറസ് പറഞ്ഞു.

Back to top button
error: