CrimeNEWS

നായക വേഷം വാഗ്ദാനം ചെയ്തത് അശ്‌ളീല ചിത്രത്തില്‍ അഭിനയിപ്പിച്ചു; വനിതാ സംവിധായകയ്‌ക്കെതിരേ യുവാവ്

തിരുവനന്തപുരം: സിനിമയില്‍ നായകനാക്കാമെന്നു പറഞ്ഞ് വനിതാ സംവിധായക അശ്‌ളീല ചിത്രത്തില്‍ അഭിനയിപ്പിച്ചവെന്നു യുവാവ്. നായക വേഷം വാഗ്ദാനം ചെയ്ത് വനിതാ സംവിധായക വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും അശ്‌ളീല ചിത്രങ്ങളില്‍ അഭിനയിപ്പിച്ചുവെന്നാണ് യുവാവ് പറയുന്നത്.

സംഭവത്തില്‍ അഡല്‍ട്ട് ഒ.ടി.ടി പ്ലാറ്റ്‌ഫോമിനും സംവിധായകയ്‌ക്കെതിരെയും യുവാവ് പരാതി നല്‍കി. വെങ്ങാനൂര്‍ സ്വദേശിയായ 26 വയസുകാരന്‍ മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്കുമാണ് പരാതി നല്‍കിയത്.

Signature-ad

ദീപാവലി ദിവസം റിലീസ് ചെയ്യുന്ന ചിത്രം തടഞ്ഞില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴി ഇല്ലെന്ന് യുവാവ് പറയുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുവാവിന്റെ വാക്കുകള്‍ ഇങ്ങനെ: ‘സിനിമയില്‍ ഹീറോ ആകാനായിരുന്നു തന്റെ മോഹം. അങ്ങനെയാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന സീരിയസിന്റെ നായകനെ തേടുന്നത് അറിഞ്ഞ് അപേക്ഷ അയച്ചത്. അങ്ങനെ താന്‍ കെണിയില്‍പ്പെടുകയായിരുന്നു. സംഗതി അഡല്‍റ്റ് ഓണ്‍ലൈനാണെന്നും അശ്‌ളീല ചിത്രമാണെന്നുമെല്ലാം അറിഞ്ഞപ്പോഴേക്കും വൈകി. ഈ മാസം ആദ്യം ആയിരുന്നു പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്. വനിതാ സംവിധായക മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറങ്ങിയതോടെ താന്‍ വീടിനു പുറത്തായി. ബന്ധുക്കള്‍ കൈയൊഴിഞ്ഞു. എറണാകുളത്തുള്ള സുഹൃത്തിന്റെ ഒറ്റമുറി ഫ്‌ളാറ്റില്‍ ആണ് ഇപ്പോള്‍ താമസം. ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തനിക്കു മുന്നിലില്ലെന്നും യുവാവ് പറയുന്നു. ഇതിനകം നിരവധി പേരുകളില്‍ അഡല്‍ട്ട് ഓണ്‍ലൈന്‍ ചിത്രങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Back to top button
error: