NEWS

കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി

ബംഗളൂരു; കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം.ജോലിക്കിടയിലോ ജോലിക്ക് പോകുമ്ബോഴോ മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ കാലതാമസമില്ലാതെ നഷ്ടപരിഹാരം കുടുംബത്തിന് ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. എസ്.ബി.ഐയില്‍ സാലറി അക്കൗണ്ടുള്ള ജീവനക്കാര്‍ക്ക് പ്രീമിയം തുക അടക്കാതെതന്നെ പദ്ധതിയില്‍ ചേരാം. ജോലിക്കിടെ മരിച്ചാല്‍ 50 ലക്ഷം രൂപയും പൂര്‍ണവൈകല്യം സംഭവിച്ചാല്‍ 20 ലക്ഷം രൂപയും ഭാഗികവൈകല്യത്തിന് 10 ലക്ഷം രൂപയും ലഭിക്കും.

Back to top button
error: