CrimeNEWS

വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസില്‍ യുവതിയുടെ നഗ്‌നമായ മൃതദേഹം

ന്യൂഡല്‍ഹി: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസില്‍ നഗ്‌നമാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡല്‍ഹിക്ക് സമീപം ഗുരുഗ്രാമില്‍ എന്‍.എച്ച് 48ല്‍ ഇഫ്കോ ചൗക്കിന് അടുത്തുള്ള റോഡിലാണ് സ്യൂട്ട്‌കേസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വലിയ സ്യൂട്ട്‌കേസ് കണ്ട വിവരം ഓട്ടോ ഡ്രൈവര്‍, പോലീസിനെ അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് സംഘം സ്യൂട്ട്‌കേസ് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മറ്റെവിടെയോ കൊലപ്പെടുത്തിയശേഷം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചതാണെന്ന് പോലീസ് പറയുന്നു. 25 വയസ് പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട യുവതി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

 

Back to top button
error: