IndiaNEWS

സി.പി.ഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്നും ഏഴ് പുതുമുഖങ്ങള്‍, വി.എസ് സുനില്‍ കുമാറിനെ ഒഴിവാക്കി

സി.പി.ഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് ഏഴ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി ,

ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യു തോമസ് എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. കണ്‍ട്രോള്‍ കമ്മിഷന്‍ അംഗമായി സത്യന്‍ മൊകേരിയും എത്തും.
അതേ സമയം മുന്‍ മന്ത്രി വി.എസ് സുനില്‍കുമാറിനെ തഴഞ്ഞു. സുനില്‍കുമാറിന്റെ പേര് ടി.ആര്‍ രമേശ്കുമാര്‍ നിര്‍ദേശിച്ചെങ്കിലും നേതൃത്വം പിന്തുണച്ചില്ല. കെ.ഇ ഇസ്മയില്‍ പക്ഷത്തെ പ്രമുഖനാണ് വി.എസ് സുനില്‍കുമാര്‍

മുതിര്‍ന്ന നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, സി.എന്‍ ജയദേവന്‍ എന്നിവര്‍ ഒഴിഞ്ഞു. 6 പേര്‍ ഒഴിഞ്ഞ്, 8 പുതുമുഖങ്ങള്‍ വരുന്നതോടെ കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലേക്കുള്ള അംഗങ്ങളുടെ എണ്ണം 11 ല്‍ നിന്നും 13 ആയി വര്‍ധിച്ചു.

സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മിഷന്‍ അംഗമാകും. ആറ് പേരാണ് ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിയുന്നത്. പന്ന്യന്‍ രവീന്ദ്രന്‍, എന്‍ അനിരുദ്ധന്‍, ടി.വി ബാലന്‍, കെ.ഇ ഇസ്മായില്‍, സി.എന്‍ ജയദേവന്‍, എന്‍ രാജന്‍ എന്നിവരാണ് കൗണ്‍സിലില്‍ നിന്നും ഒഴിയുന്നത്. സിപിഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.

Back to top button
error: