പാവപ്പെട്ടവരുടെ ‘നെയ്മീനാ’ണ് മത്തി. അല്പം മീൻ കറിയില്ലാതെ ആഹാരം കഴിക്കാൻ പ്രയാസമുള്ള ദരിദ്രരും പാവപ്പെട്ടവരുമൊക്കെ വിലക്കുറവുള്ള മത്തിയിലാണ് അഭയം തേടുന്നത്. പക്ഷേ മത്സ്യങ്ങളിൽ വിലക്കുറവാണെങ്കിലും മത്തി ഗണ സമ്പുഷ്ടമാണ്. സാധാരണക്കാർ സ്ഥിരമായി വാങ്ങുന്ന മത്സ്യമാണ് മത്തി. മത്തിയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ് . മത്തി പൊരിച്ച് കഴിക്കുന്നതിനേക്കാള്‍ ഗുണം ലഭിക്കുന്നത് കറിവെച്ച് കഴിക്കുന്നതിലൂടെയാണ്. പല രോഗങ്ങള്‍ക്കും പരിഹാരം ലഭിക്കാൻ മത്തി കഴിക്കുന്നത് നല്ലതാണ്.
ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനു വളരെയധികം സഹായിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊണ്ട് സംപുഷ്ടമാണ് മത്തി. കൊളസ്ട്രോള്‍ കുറക്കുന്നതിന് പല വിധത്തിലുള്ള മാർഗങ്ങൾ പരീക്ഷിക്കാറുണ്ട്. എന്നാല്‍ മത്തി കഴിക്കുന്നതിലൂടെ കൊളസ്ട്രോളിനെ കുറക്കുന്നു എന്നു മാത്രമല്ല നല്ല കൊളസ്ട്രോളിന്റെ അളവ് അത് വര്‍ദ്ധിപ്പിക്കുന്നു. സ്ഥിരമായി മത്തി കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വളരെ കൃത്യമായിരിക്കും.
പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്തി. ഇതില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ കോശങ്ങളുടെ വളര്‍ച്ചക്കും എല്ല് തേയ്മാനം പോലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരു മത്തി കഴിക്കുന്നതിലൂടെ 37 ഗ്രാമില്‍ അധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പതിവായി മത്തി കഴിക്കുന്നവരില്‍ യാതൊരു വിധത്തിലുള്ള അസ്ഥിസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്നതാണ് സത്യം. ഇതില്‍ ധാരാളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. എല്ലിന്റെ ഉറപ്പും പല്ലിന്റെ ആരോഗ്യവും സംരക്ഷിക്കാൻ മത്തി കഴിക്കുന്നതിലൂടെ സാധിക്കുന്നു.