Breaking NewsNEWS
കശ്മീരിലെ ഷോപിയാനില്‍ ഗ്രനേഡ് ആക്രമണം; യു.പി സ്വദേശികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഹര്മേന് പ്രദേശത്ത് തൊഴിലാളികള്‍ താമസിച്ചിരുന്നിടത്തേക്ക് ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. കന്നൗജ് സ്വദേശികളായ രാം സാഗര്‍, മോനിഷ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ലഷ്കറെ തയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഷോപ്പിയാന്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ ഹെര്‍മന്‍ നിവാസിയായ ലഷ്കര്‍ ഭീകരന് ഇമ്രാന് ബഷിറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് മറ്റു ഭീകരരുണ്ടോ എന്നറിയാനായി കൂടുതല്‍ തിരച്ചില്‍ തുടരുകയാണ്.