പത്തനംതിട്ട:ജെസ്‌നയുടെ തിരോധാനക്കേസിന് ഇലന്തൂര്‍ കേസിലെ പ്രതികളുമായി ബന്ധമുണ്ടോയെന്നു സി.ബി.ഐ. പരിശോധിക്കുന്നു.
ഇക്കാര്യത്തില്‍ സി.ബി.ഐ. സംഘം പ്രാഥമികാന്വേഷണം ആരംഭിച്ചു. പോലീസ് കസ്‌റ്റഡിയിലുള്ള ഇലന്തൂര്‍ കേസ് പ്രതികളെ ചോദ്യംചെയ്യാന്‍ കോടതിയുടെ അനുമതി സി.ബി.ഐ. തേടും.
ഇലന്തൂര്‍ നരബലിയുമായി ബന്ധപ്പെട്ടു കേരളാ പോലീസ് അന്വേഷിക്കുന്ന തിരോധാനക്കേസുകളിലും സി.ബി.ഐ. താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇലന്തൂര്‍ നരബലിയുമായി ബന്ധപ്പെട്ടു കേരളാ പോലീസ് അന്വേഷിക്കുന്ന തിരോധാനക്കേസുകളിലും സി.ബി.ഐ. താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, ജെസ്‌ന അപരിചിതരുമായി ബന്ധം സൂക്ഷിക്കുന്ന വ്യക്‌തിയല്ലെന്നാണ് സി.ബി.ഐയുടെ പ്രാഥമിക നിഗമനം. ജെസ്‌ന കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചതിന്റെ അടിസ്‌ഥാനത്തിലായിരുന്നു സി.ബി.ഐ. ഈ നിഗമനത്തിലെത്തിയത്.
എന്നാല്‍, സാധ്യതകളൊന്നും തള്ളിക്കളയാന്‍ സി.ബി.ഐ. ഒരുക്കമല്ല. അതുകൊണ്ടാണ് ഇലന്തൂര്‍ കേസ് പ്രതികള്‍ക്ക് ഈ കേസില്‍ ബന്ധമുണ്ടോയെന്നു പരിശോധിക്കുന്നത്.
എന്നാല്‍, സാധ്യതകളൊന്നും തള്ളിക്കളയാന്‍ സി.ബി.ഐ. ഒരുക്കമല്ല. അതുകൊണ്ടാണ് ഇലന്തൂര്‍ കേസ് പ്രതികള്‍ക്ക് ഈ കേസില്‍ ബന്ധമുണ്ടോയെന്നു പരിശോധിക്കുന്നത്.
2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോള്ജ് വിദ്യാർത്ഥിനിയും റാന്നി കൊല്ലമുള സ്വദേശിനിയുമായ ജസ്നയെ കാണാതാകുന്നത്.