വിജയവാഡ:സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 10 വരെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്കും മറ്റു അയല്‍ സംസ്ഥാനങ്ങളിലേക്കും 4,626 പ്രത്യേക ബസുകളുടെ സര്‍വീസ് നടത്തിയതില്‍ 271 കോടി രൂപ തങ്ങള്‍ നേടിയെന്ന് ആന്ധ്രപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എപിഎസ്‌ആര്‍ടിസി) വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷൻ (കെഎസ്‌ആര്‍ടിസി) ഒരു ദിവസം മാത്രം സര്‍വീസ് നടത്തി 22.64 കോടി നേടിയത്. കോര്‍പ്പറേഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗതാഗത വരുമാനമായ 22.64 കോടി രൂപയാണ് കഴിഞ്ഞ ദിവസമായ ഒക്ടോബര്‍ പത്തിന് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് 16 ദിവസത്തെ വരുമാനം എപിഎസ്ആർടിസി പുറത്തുവിട്ടത്.