NEWS

വൃശ്ചികപ്പുലരിയില്‍ ശ്രീമദ് അയ്യപ്പഭാഗവത മഹാസത്രത്തിന് റാന്നിയില്‍ തിരിതെളിയും

പത്തനംതിട്ട: വ്രതശുദ്ധിയുടെ വൃശ്ചികപ്പുലരിയില്‍ ശ്രീമദ് അയ്യപ്പഭാഗവത മഹാസത്രത്തിന് റാന്നിയില്‍ തിരിതെളിയും. ഇതോടനുബന്ധിച്ചുള്ള പ്രചരണപരിപാടികള്‍ക്ക് തുടക്കമായി.
വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തില്‍ നടന്ന മണികണ്ഠസമ്മേളനത്തിന്റെ ഉദ്‌ഘാടനം ചലച്ചിത്രതാരം സുരേഷ്‌ഗോപി നിര്‍വ്വഹിച്ചു. പതിനെട്ടു കുഞ്ഞു മാളികപ്പുറങ്ങളെയും മണികണ്ഠന്മാരെയും സുരേഷ്‌ഗോപി വ്രതമാലയണിയിച്ചു. നീലനിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞെത്തിയ അദ്ദേഹം ആചാര്യദക്ഷിണയും നല്‍കി. റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: