ന്യൂഡൽഹി : ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതായി തനിക്ക് തോന്നുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.
നിലവിലുള്ള രൂപയുടെ അവസ്ഥയെ ഇന്ത്യന്‍ കറന്‍സിയുടെ തകര്‍ച്ചയായി താന്‍ കാണുന്നില്ല,ഡോളര്‍ ശക്തിപ്പെട്ടതായാണ് താന്‍ ഇതിനെ വിലയിരുത്തുന്നത്.ഡോളര്‍ ശക്തിപ്പെട്ടപ്പോള്‍ മറ്റ് കറന്‍സികള്‍ക്ക് മൂല്യത്തകര്‍ച്ചയുണ്ടായതാണ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ഇതിന്റെ സാങ്കേതികവശങ്ങളിലേക്ക് കടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലായെന്നും ധനമന്ത്രി പറഞ്ഞു.
നേരത്തെ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ച്ചയായ 82.68 ലേക്ക് രൂപയുടെ മൂല്യം താണിരുന്നു.ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.