മുംബൈ: അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. ജി.എൻ സായ്ബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മാവോയിസ്റ്റ് ബന്ധ ആരോപണത്തിൽ ജീവപര്യന്തം തടവിനു ശിക്ഷ അനുഭവിയ്ക്കുകയായിരുന്നു പ്രഫ. ജി.എൻ സായ്ബാബ. അദ്ദേഹത്തെ ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ രോഹിത് ഡിയോ, അനിൽ പൻസാരെ എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ അനുവദിച്ചത്.
2017ൽ ജീവപര്യന്തം തടവിനു ശിക്ഷിച്ച വിചാരണ കോടതി വിധിക്കെതിരെ സായ്ബാബ നൽകിയ ഹരജി പരിഗണിച്ചത് നടപടി. നിലവിൽ നാഗ്പൂർ സെൻട്രൽ ജയിലിലാണ് അദ്ദേഹം. ഇദ്ദേഹത്തിനൊപ്പം ശിക്ഷിക്കപ്പെട്ട മറ്റ് അഞ്ച് പേരെയും ബെഞ്ച് കുറ്റവിമുക്തനാക്കി. 2017 മാർച്ചിലാണ് മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ല സെഷൻസ് കോടതി സായ്ബാബയും മാധ്യമ പ്രവർത്തകനും ജെ.എൻ.യു വിദ്യാർഥിയുമടക്കമുള്ളവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.