NEWS

മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്ത്; കരിപ്പൂരിൽ നാലു പേർ പിടിയിൽ

കോഴിക്കോട്:മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്തിയ നാലു പേർ കരിപ്പൂരിൽ  പിടിയിലായി.
മലപ്പുറം വെട്ടത്തൂര്‍ സ്വദേശി മുഹമ്മദ് സഫ്വാന്‍ (24), കോഴിക്കോട് പാലംകുന്ന് സ്വദേശി അന്‍വര്‍ സാദിഖ് (27), വയനാട് സ്വദേശികളായ അര്‍ഷാദ് ഇറ (30), പുതുപ്പാടിയിലെ അബ്ദുള്‍ റയീസ് (44) എന്നിവരാണ് അറസ്റ്റിലായത്.ഇവര്‍ കാരിയേഴ്സാണെന്നാണ് കരുതുന്നത്.
3.65 കോടിയുടെ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗവും കോഴിക്കോട് ഡിആര്‍ഐ വിഭാഗവും ചേർന്ന് പിടികൂടിയത്. 3386 ഗ്രാം സ്വര്‍ണ സംയുക്തവും 428 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.

അബുദാബിയില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് മുഹമ്മദ് സഫ്വാന്‍ എത്തിയത്. സംശയം തോന്നി വിശദമായി ചോദ്യംചെയ്തതോടെ മലദ്വാരത്തില്‍ നാല് ക്യാപ്സൂളുകളിലായി ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. സ്പൈസ് ജെറ്റിന്റെ തന്നെ ഷാര്‍ജ-കോഴിക്കോട് വിമാനത്തില്‍ എത്തിയ അന്‍വര്‍ സാദിഖ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒമാന്‍ എയറിന്റെ മസ്കറ്റ്-കോഴിക്കോട് വിമാനത്തിലാണ് അര്‍ഷാദ് ഇറ എത്തിയത്. ഇയാളും മലദ്വാരത്തില്‍ ആണ് സ്വര്‍ണം ഒളിപ്പിച്ചത്.

 

Signature-ad

 

സ്പൈസ് ജെറ്റിന്റെ ദുബായ് -കോഴിക്കോട് വിമാനത്തില്‍ എത്തിയ അബ്ദുള്‍ റയീസ് ടോര്‍ച്ച്‌ ബാറ്ററിക്കുള്ളില്‍ പന്ത്രണ്ട് ലോഹത്തകിടുകളാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

Back to top button
error: