കണ്ണൂര്‍: തലശേരി നഗരമധ്യത്തിലെ ലോഡ്ജില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വ്യാജ ചികിത്സ നടത്തി വന്ന വയനാടന്‍ തങ്ങള്‍ പിടിയില്‍.
ലോഗന്‍സ് റോഡിലെ സ്വകാര്യ ലോഡ്ജില്‍നിന്നാണ് വയനാട് സ്വദേശിയായ അമ്ബതുകാരനെ ടൗണ്‍ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. മുറിയില്‍നിന്ന് അറബി അക്ഷരങ്ങളെഴുതിയ തേങ്ങ, മുട്ട, ഭസ്മം, അമ്ബത് രൂപയും ഒരു രൂപയുടെ നാണയവുമടങ്ങിയ നിരവധി ചെറിയ കെട്ടുകള്‍, അലോപ്പതി, ആയുര്‍വേദ മരുന്നുകളും ഹൃദ്രോഗ ചികിത്സ സംബന്ധിച്ച നിരവധി രേഖകളും പോലീസ് കണ്ടെടുത്തു.
രണ്ട് വര്‍ഷമായി ഇയാള്‍ ലോഡ്ജ് കേന്ദ്രീകരിച്ച് വ്യാജ ചികിത്സ നടത്തി വരികയായിരുന്നു. സ്ത്രീകളായിരുന്നു കൂടുതലായും ഇവിടെ എത്തിയിരുന്നതെന്ന് പരിസരവാസികള്‍ പറയുന്നു.
ചികിത്സക്കിടയില്‍ യുവതിയെ കടന്നു പിടിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ലോഡ്ജില്‍ തലശേരി പോലീസ് മിന്നല്‍ റെയ്ഡ് നടത്തിയത്.
തങ്ങളെ തൊട്ടാല്‍ വിവരമറിയുമെന്ന് മയ്യില്‍ സ്വദേശിയായ ഒരു രാഷ്ട്രീയ നേതാവ് ഇതിനിടയില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.