Breaking NewsNEWS

”ഷാഫിയും ലൈലയും ചേര്‍ന്ന് ഭഗവലിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു”

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസ് ഒന്നാം പ്രതി ഷാഫിയും മൂന്നാം പ്രതി ലൈലയും ചേര്‍ന്ന് ലൈലയുടെ ഭര്‍ത്താവും രണ്ടാം പ്രതിയുമായ ഭഗവലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ലൈല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യ കൊലയ്ക്ക് ശേഷം തന്നെ ഭഗവല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. രണ്ടാം കൊല കൂടി നടന്ന ശേഷം ഭഗവല്‍ ഇക്കാര്യം ആരോടെങ്കിലും പങ്കുവയ്ക്കുമോ എന്ന പേടി ലൈലക്കും ഷാഫിക്കുമുണ്ടായിരുന്നു. തുടര്‍ന്ന് ലൈലയും ഷാഫിയും ഭഗവലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. എന്നാല്‍, പദ്ധതി പ്രാവര്‍ത്തികമാക്കും മുന്‍പേ തന്നെ പോലീസ് ലോട്ടറി കച്ചവടക്കാരിയായിരുന്ന പദ്മയുടെ തിരോധനം അന്വേഷിക്കുകയും ഷാഫിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Signature-ad

ഇന്നലെയാണ് കേരളത്തെ നടുക്കിയ നരബലിയുടെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. കടവന്ത്രയിലെ ലോട്ടറി വില്‍പനക്കാരിയായ പദ്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്. പദ്മത്തേയും തൃശൂര്‍ സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവല്‍ സിംഗും ഭാര്യ ലൈലയും ഏജന്റ് ഷാഫിയുമുള്‍പ്പെട്ട മൂവര്‍ സംഘം കൊലപ്പെടുത്തിയത്.

കൊടും ക്രിമിനലായ ഷാഫിയുടെ ബുദ്ധിയിലാണ് പദ്ധതി രൂപം കൊണ്ടത്. ബലി നല്‍കാന്‍ ഷാഫി ആദ്യം ചതിച്ചു കൊണ്ടുവന്നത് റോസ്ലിയെയാണ്. നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ എന്ന പേരിലാണ് ഇവരെ ഷാഫി തിരുവല്ലയില്‍ എത്തിച്ചത്. ഭഗവല്‍ സിംഗിന്റെ വീട്ടില്‍ എത്തിച്ച ശേഷം റോസ്ലിനെ കട്ടിലില്‍ കിടത്തി. ഭഗവല്‍ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അര്‍ധ ബോധാവസ്ഥയിലാക്കി. ലൈല കഴുത്തറുത്ത് ചോര വീഴ്ത്തി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പ്പിച്ചും ചോര വീഴ്ത്തി മുറിയില്‍ തളിച്ചും ഭാഗ്യത്തിനായി പ്രാര്‍ത്ഥിച്ചു.

റോസ്ലിയെ ബലി നല്‍കിയിട്ടും സാമ്പത്തിക പുരോഗതി ഉണ്ടാകാത്തതിനാല്‍ ഷാഫിയെ ദമ്പതികള്‍ വീണ്ടും ബന്ധപ്പെട്ടു. ശാപം കാരണം പൂജ വിജയിച്ചില്ല എന്ന് പറഞ്ഞ് ഷാഫി മറ്റൊരു നരബലി കൂടി നടത്തണം എന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ തന്നെ ആണ് കൊച്ചിയില്‍ നിന്ന് പത്മയെ കൊണ്ടുവന്നത്. സമാനവിധത്തില്‍ തന്നെ പത്മയേയും കൊലപ്പെടുത്തി. പദ്മയെ കാണാതായ കേസിലെ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

Back to top button
error: