ന്യൂഡൽഹി: എൻഐഎ കേസിലെ വിചാരണത്തടവുകാരൻ ജയിലിൽ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീനാണ് ദില്ലി മണ്ഡോലി ജയിലിൽ മരിച്ചത്.
ജയിലില്‍ തളർന്നു വീണ അമീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്നൊണ് ജയിൽ അധികൃതർ നൽകുന്ന വിവരം. ബാംഗ്ലൂരിൽ വിദ്യാർത്ഥിയായിരുന്ന അമീനിനെ 2021 മാർച്ചിലാണ് എൻഐഎ അറസ്റ്റ് ചെയ്യുന്നത്. ഐഎസ് കേസിലായിരുന്നു അറസ്റ്റ്.
കേരളത്തിലും കർണാടകയിലും ആക്രമണത്തിന് പദ്ധതിയിട്ടെന്നായിരുന്നു അമീനെതിരായ കുറ്റപത്രം വിശദമാക്കുന്നത്. ടെലഗ്രാം, ഹൂപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഐഎസ്ഐഎസ് ആശയപ്രചാരണം നടത്തുകയും ഐഎസ്ഐഎസിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്ത് ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും അമീനിനെതിരെ എന്‍ഐഎ ചുമത്തിയിട്ടുള്ള കുറ്റപത്രത്തിൽ പറയുന്നു.