NEWS

നബിദിനാഘോഷ പരിപാടിക്ക് ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു 

പാലക്കാട്: നബിദിനാഘോഷ പരിപാടിക്ക് മാല ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.
പടാട്ടുകുന്ന് നരിമട കയ്യാലക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുര്‍ഷിദ് (23) ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടരക്കായിരുന്നു അപകടം. മരത്തിന് മുകളില്‍ കയറി ബള്‍ബ് മാല എതിര്‍വശത്തേക്ക് എറിയുമ്ബോള്‍ വൈദ്യുതി കമ്ബിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: