NEWS

3.33 ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ്

മിഴ്നാട്ടിലെ സേലത്തു നിന്നും ബാംഗ്ലൂരിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരണമെങ്കിൽ ഒരൊറ്റ വഴിയേയുള്ളൂ, അത് 3.33 ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ് ആണ്. യാത്രികർ സ്നേഹത്തോടെ ഇസിഎക്സ് എന്നു വിളിക്കുന്ന 3.33 ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ്. മൂന്നു മണിക്കൂർ 33 മിനിട്ട് കൊണ്ട് സേലം- ബാംഗ്ലൂർ റൂട്ട് ഓടിത്തീർക്കുന്നു.
3 മണിക്കൂർ 33 മിനിട്ടിൽ യാത്ര തീർത്ത് ലക്ഷ്യ സ്ഥാനത്തെത്തിക്കുന്ന സർവ്വീസ് എന്ന നിലയിൽ യാത്രക്കാർക്കിടയിൽ ഏറെ പ്രശസ്തമാണ് ഈ ബസ്. 3 മണിക്കൂർ 33 മിനിട്ട് മാത്രം യാത്രയ്ക്കെടുക്കുന്ന ബസ് എന്ന നിലയിലാണ് ഈ പേരു പോലും കൊടുത്തിരിക്കുന്നത്. സാധാരണ ഗതിയിൽ മോശം റോഡും അതിലേറെ വലിയ ഗതാഗതക്കുരുക്കും ഒക്കെ പിന്നിട്ട് അഞ്ചു മണിക്കൂർ എങ്കിലുമെടുത്തിരുന്ന സ്ഥാനത്താണ് കൃത്യമായ യാത്രാ മാർഗ്ഗത്തിലൂടെ ഇത്രയും കുറഞ്ഞ സമയം കൊണ്ട് 3.33 ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ് ലക്ഷ്യ സ്ഥാനത്തെത്തുന്നത്.
സേലത്തു നിന്നും യാത്ര തുടങ്ങി 2 മണിക്കൂർ 45 മിനിട്ടിൽ ഹൊസൂരിൽ എത്തുന്ന ബസ് ധർമ്മാപുരിയ്ക്ക് ഇടയിലായി വേറെയൊരിടത്തും നിർത്തുന്നില്ല. കാന്‍റീനിൽ 10 മിനിട്ട് മാത്രം സമയമെടുക്കുന്ന വണ്ടി ഹൊസൂർ സ്റ്റാൻഡിൽ കയറാതെ നേരിട്ട് ബാംഗ്ലൂർ സിറ്റിയിലേക്ക് കടക്കുകയാണ് ചെയ്യുന്നത്.
ബാംഗ്ലൂരിൽ എത്തിയാൽ പിന്നെ യാത്രികരുടെ സൗകര്യത്തിനനുസരിച്ച് നിരലധി സ്റ്റോപ്പുകൾ ഈ ബസിനുണ്ട്. ഹൊസൂർ കഴിഞ്ഞ് ആറ്റിബെല്ലെ, ചന്ദാപുര, നാരായണ ഹൃദയാലയ, ബൊമ്മസാന്ദ്ര,ഹെബ്ബാഗൊഡി, ഇലക്ട്രോണിക് സിറ്റി, ഹസ്കർ ഗേറ്റ്, മഡിവാള, ക്രൈസ്റ്റ് കോളേജ്, ജയറി സർക്കിൾ, ലാൽ ബാദ്, ചെസി റോഡ്, എസ് ആർ റോഡ്, സാറ്റ്ലൈറ്റ് ബസ് സ്റ്റാന്‍ഡ് തുടങ്ങി 20 സ്റ്റോപ്പുകളും തിരിച്ച് പോകുമ്പോൾ സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡ് മുതൽ ഇലക്ട്രോണിക് സിറ്റിവരെ 15 സ്റ്റോപ്പുകളും ബസിനുണ്ട്.

Back to top button
error: