NEWS

മുക്കം എന്‍ഐടിയില്‍ ദമ്ബതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: മുക്കം എന്‍ഐടിയില്‍ ദമ്ബതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്‍റിലെ ടെക്നീഷന്‍ അജയകുമാര്‍ (56), ഭാര്യ ലിനി (50 ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ചികിത്സയിലാണ്. ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. മണ്ണെണ്ണ ഒഴിച്ച്‌ അജയകുമാര്‍ ആത്മഹത്യ ചെയ്തെന്നും
ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി.
ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അജയകുമാര്‍.

Back to top button
error: