Breaking NewsNEWS

ജപ്പാനിന് മുകളിലൂടെ മിസൈല്‍ തൊടുത്ത് വീണ്ടും ഉത്തര കൊറിയന്‍ പ്രകോപനം

ടോക്കിയോ: ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് വടക്കന്‍ കൊറിയയുടെ പ്രകോപനം. മിസൈല്‍ ജപ്പാനില്‍നിന്നും 3000 കി.മീ. അകലെ പസഫിക് സമുദ്രത്തില്‍ പതിച്ചു. ഇതേത്തുടര്‍ന്ന് ജപ്പാനില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നു രാവിലെ പ്രാദേശിക സമയം 7.30 ഓടെ ജപ്പാനിലെ ഹെക്കെയ്‌ഡോ ദ്വീപിനു മുകളിലൂടെയായിരുന്നു മിസൈല്‍ പരീക്ഷണം.

ജനങ്ങളെ ഒഴിപ്പിച്ച് ഷെല്‍ട്ടറുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റി. കെട്ടിടങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ജപ്പാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിരവധി പേരെ ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി.

Signature-ad

നിരവധി ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. വിമാന സര്‍വീസുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ കൊറിയയുടെ നടപടിയെ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ അപലപിച്ചു.

പ്രധാനമന്ത്രി ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തരയോഗം വിളിച്ചു. ബാലിസ്റ്റിക്, ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍നിന്നും ഉത്തര കൊറിയയെ ഐക്യ രാഷ്ട്ര സംഘടന വിലക്കിയിട്ടുള്ളതാണ്.

 

Back to top button
error: